ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ പുതിയതായി പണിതീര്‍ത്ത പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ പുതിയതായി പണിതീര്‍ത്ത പോലീസ് എയ്ഡ് പോസ്റ്റ് നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ പുതിയതായി പണിതീര്‍ത്ത പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജെയ്സണ്‍ പാറേക്കാടന്‍, ഫെനി എബിന് വെള്ളാനിക്കാരന്‍, അഡ്വ.ജിഷ ജോബി, കൗണ്‍സിലര്‍മാരായ സോണിയ ഗിരി, സിജു യോഹന്നാന്, പോലീസ് സബ് ഇന്‍സ്പെക്ടര്‍ കൃഷ്ണ പ്രസാദ്, നഗരസഭാ സെക്രട്ടറി എം.എച്ച്. ഷാജിക്, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിസാര്‍, ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് സി.ജെ ആന്റോ എന്നിവര്‍ സംസാരിച്ചു. നഗരസഭയ്ക്ക് വേണ്ടി ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഭാസി രാജാണ് പോലീസ് എയ്ഡ് പോസ്റ്റ് പണിയുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കിയത്. ഭാസിരാജിനെയും പിതാവ് ഭാസ്കര വാരിയരെയും ചെയര്‍പേഴ്സണ്‍ പൊന്നാടയണിച്ച് ആദരിച്ചു.