സെന്റ് ജോസഫ്സ് കോളജിലെ സെല്‍ഫ് ഫിനാന്‍സിംഗ് കോമേഴ്സ് വിഭാഗത്തില്‍ സിഎംഎ (യുഎസ്) ബാച്ച് ഉദ്ഘാടനം

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ സെല്‍ഫ് ഫിനാന്‍സിംഗ് കോമേഴ്സ് വിഭാഗത്തില്‍ സിഎംഎ (യുഎസ്) ബാച്ചിന്റെ ഉദ്ഘാടനം അക്കാഡമിക്സ് മൈല്‍സ് എഡ്യൂക്കേഷന്‍ മാനേജര്‍ സി.ഐ. ഷംസി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ സെല്‍ഫ് ഫിനാന്‍സിംഗ് കോമേഴ്സ് വിഭാഗത്തില്‍ സിഎംഎ (യു എസ്) ബാച്ചിന്റെ ഉദ്ഘാടനം അക്കാഡമിക്സ് മൈല്‍സ് എഡ്യൂക്കേഷന്‍ മാനേജര്‍ സി.ഐ. ഷംസി നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. സെല്‍ഫ് ഫിനാന്‍സിംഗ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന്, പ്രഫ. റോജി ജോര്‍ജ്ജ്, പ്രഫ. നീതു മുരളി,
കെ. മുഹമ്മദ് ഹാസിഫ് തുടങ്ങിയവര്‍ സംസാരിച്ചു.