കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു

കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല മുന്‍ വിസി ഡോ. എം.വി. നാരായണന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് വാര്‍ഷികാഘോഷം, ചരിത്ര സെമിനാര്‍, ചരിത്ര ക്വിസ് എന്നീ പരിപാടികളുടെ ഉദ്ഘാടനം സംസ്കൃത സര്‍വകലാശാല മുന്‍ വിസി ഡോ. എം.വി. നാരായണന് ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി. അധ്യക്ഷത വഹിച്ചു. ഡോ. മുരളി ഹരിതം, ഡോ. ടി.കെ. നാരായണന്, പ്രഫ. സാവിത്രി ലക്ഷ്മണന്, മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് ഡയറക്ടര്‍ ഡോ. കെ. രാജേന്ദ്രന്, ദവസ്വം മാനേജിംഗ് കമ്മിറ്റി അംഗം അഡ്വ. കെ.ജി. അജയ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ആദ്യ പ്രബന്ധം ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രവും കൂടിയാട്ട പാരമ്പര്യവും ശ്രീ അമ്മന്നൂര്‍ പരമേശ്വര ചാക്യാര്‍ അവതരിപ്പിച്ചു. കപില വേണു മേഡറേറ്റായിരുന്നു. സെന്റ് ജോസഫ്സ് കോളജ് പ്രഫസറായ ലിറ്റി ചാക്കോ. ക്രൈസ്റ്റ് കോളജ് പ്രഫസറായ സിന്റോ കോങ്കോത്ത് എന്നിവര്‍ അനുബന്ധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഉച്ചതിരിഞ്ഞ് കഥകളിയുടെ വളര്‍ച്ചയില്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ സംഭാവന എന്ന പ്രബന്ധം ഡോ. സദനം ഹരികുമാര്‍ അവതരിപ്പിച്ചു. പ്രഫ. സാവിത്രി ലക്ഷമണന് മോഡറേറ്ററായിരുന്നു.
അനിയന് മംഗലശേരി, പ്രഫ. വിമല മേനോന്, ഡോ. എ.എസ്. ജയകുമാര്‍, ഡോ. കെ.എ. ജന്‍സി എന്നിവര്‍ അനുബന്ധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇന്ന് രാവിലെ 9.30 ന് കൂടല്‍മാണിക്യം ക്ഷേത്ര സമ്പത്തും അധികാര തര്‍ക്കങ്ങളും എന്ന പ്രബന്ധം ഡോ. ശ്യാമ ബി. മേനോന് അവതരിപ്പിക്കും. ഡോ. രാധാമുരളീധരന്‍ മോഡറേറ്ററായിരിക്കും, ഡോ. കെ.കെ. രമണി, ഡോ കേസരി മേനോന്, ഡോ. അമൃത, ഡോ. സുമിന എന്നിവര്‍ അനുബന്ധ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. തുടര്‍ന്ന് 11.30 ന് ക്വിസ് മത്സരവും 1.30 ന് സമാപന സമ്മേളനത്തില്‍ സമ്മാനദാനവും ഉണ്ടായിരിക്കും.