സെന്റ് ജോസഫ്സ് കോളജില്‍ സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

സെന്റ് ജോസഫ്സ് കോളജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല രസതന്ത്ര ക്വിസില്‍ ഒന്നാം സ്ഥാനം നേടിയ കാല്‍ഡിയന്‍ സിറിയന്‍ എച്ച്എസ്എസ് തൃശൂരിന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ട്രോഫിയും സര്‍ട്ടിഫിക്കറ്റും കൈമാറുന്നു.
തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ എച്ച്എസ്എസ് ഒന്നാം സ്ഥാനവും, തൃശൂര്‍ നര്മലമാത സെന്‍ട്രല്‍ സ്കൂള്‍ രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനതല രസതന്ത്ര ക്വിസ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചു. രസതന്ത്രത്തോടുള്ള ആഭിമുഖ്യം വിദ്യാര്‍ഥികളില്‍ വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ എച്ച്എസ്എസ് ഒന്നാം സ്ഥാനവും, തൃശൂര്‍ നര്മലമാത സെന്‍ട്രല്‍ സ്കൂള്‍ രണ്ടും, മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.