ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍

ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടകിരീടം നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍.
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ല ബാസ്കറ്റ്ബോള്‍ അസോസിയേഷന് നടത്തിയ ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബോയ്സ് വിഭാഗത്തില്‍ കൊരട്ടി ലിറ്റില്‍ ഫ്ലവറിനെ ഫൈനലില്‍ 22/10 എന്ന സ്കോറിനും ഗേള്‍സ് വിഭാഗത്തില്‍ കൊരട്ടി ലിറ്റില്‍ ഫ്ലവറിനെ 23/03 എന്ന സ്കോറിനും പരാജയപ്പെടുത്തി ക്രൈസ്റ്റ് വിദ്യാനികേതന്‍ ഇരട്ട കിരീടം നേടി. ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍ താരങ്ങളായ യൂട്രിക് പെരേരയും സ്റ്റെഫി നിക്സനും ചാലക്കുടി മുനിസിപ്പല്‍ ചെയര്മാന് ഷിബു വാലപ്പനും ചേര്‍ന്ന് വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ നല്കി അനുമോദിച്ചു.