കേരള കോണ്‍ഗ്രസിന്റെ 100 കുടുംബസംഗമങ്ങള്‍ക്ക് ആളൂരില്‍ തുടക്കമായി

കേരള കോണ്‍ഗ്രസിന്റെ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നടത്തുന്ന 100 കുടുംബസംഗമങ്ങളുടെ നിയോജക മണ്ഡലതല ഉദ്ഘാടനം ആളൂര്‍ മണ്ഡലത്തില്‍ ജോബി കുറ്റിക്കാടന്റെ വസതിയില്‍ പാര്‍ട്ടി ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് നിര്‍വഹിക്കുന്നു.
ആളൂര്‍: കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നടത്തുന്ന 100 കുടുംബസംഗമങ്ങള്‍ക്ക് തുടക്കം കുറിച്ച് ഒന്നാമത്തെ സംഗമം ആളൂരില്‍ നടത്തി. കുടുംബസംഗമങ്ങളുടെ നിയോജകമണ്ഡലതല ഉദ്ഘാടനം ആളൂരില്‍ ജോബി കുറ്റിക്കാടന്റെ വസതിയില്‍ നടന്നു. കുടുംബ സംഗമങ്ങളുടെ നിയോജക മണ്ഡലതല ഉദ്ഘാടനം കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് നിര്‍വഹിച്ചു. ആളൂര്‍ മണ്ഡലം പ്രസിഡന്റ് നൈജു ജോസഫ് ഊക്കന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് ആമുഖപ്രഭാഷണം നടത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ഭാരവാഹികളായ സേതുമാധവന് പറയംവളപ്പില്‍, ജോബി മംഗലന്‍, ജോസ് അരിക്കാട്ട് ജോര്‍ജ്ജ് കുറ്റിക്കാടന്‍, തോമസ് തോട്ട്യാന്‍, കെ.പി. പീയൂസ്, ജിബിന്‍ തോട്ട്യാന്‍, ജോഷി ചക്കാലയ്ക്കല്‍, ജേക്കബ്ബ് ചാവേരി, ജോര്‍ജ്ജ് മംഗലന്‍, പോളി കുറ്റിക്കാടന്‍, ജോഷി തോമസ്, ജോണി കുറ്റിക്കാടന്‍, ജോബി കുറ്റിക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. ഒക്ടോബര്‍ 12നാണ് കുടുംബസംഗമങ്ങള്‍ അവസാനിക്കുന്നത്.
സമാപനദിവസം 100 ാമത്തെ കുടുംബസംഗമം കാട്ടൂരില്‍ അഷ്റഫ് പാലിയത്താഴത്തിന്റെ വസതിയില്‍ നടക്കും. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവക്കയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജമാക്കുക എന്നിവയാണ് കുടുംബസംഗമങ്ങളുടെ ഉദ്ദേശമെന്ന് പാര്‍ട്ടി ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് പറഞ്ഞു.