ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ യൂത്ത് എംപവര്‍മെന്റ് സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യൂത്ത് എംപവര്‍മെന്റ് സെമിനാര്‍ ലയണ്‍സ് ഡിസ്ട്രിക്റ്റ് 318 ഡി ജിഎല്‍ടി കോ ഓര്‍ഡിനേറ്റര്‍ അഡ്വ. ജോണ്‍ നിതിന്‍ തോമസ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ യൂത്ത് എംപവര്‍മെന്റ് സെമിനാര്‍ സംഘടിപ്പിച്ചു. യുവാക്കളെ സമൂഹത്തില്‍ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കി മാറ്റുന്നതിനും അവരുടെ കഴിവുകള്‍ വളര്ത്തിപ്പിടിക്കുന്നതിനും ലക്ഷ്യമിട്ടാണ് സെമിനാര്‍ സംഘടിപ്പിച്ചത്. വ്യാപാരഭവന് ഹാളില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്റ്റ് 318 ഡി ജിഎല്‍ടി കോ ഓര്‍ഡിനേറ്റര്‍ അഡ്വ. ജോണ്‍ നിതിന്‍ തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് സോണി സേവ്യര്‍ കോക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജു പാറേക്കാടന്‍, ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്ററും പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറും ആയ എഡിസണ് ഫ്രാന്‍ങ്ക്, ലയണ്‍സ് സോണ്‍ കോ ഓര്‍ഡിനേറ്റര്‍ ഹരീഷ് പോള്‍, ലയണ്‍സ് ഇരിങ്ങാലക്കുട വൈസ് പ്രസിഡന്റ് ഡയസ് കാരത്രക്കാരന്‍ എന്നിവര്‍ സംസാരിച്ചു.