പൂമംഗലം പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ

പൂമംഗലം പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടം.
ഇരിങ്ങാലക്കുട: പൂമംഗലം പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചതിരിഞ്ഞ് മൂന്നിന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ജില്ലാ കളക്ടര്‍ അര്ജുന് പാണ്ട്യന് ഐഎഎസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, ചുടങ്ങിയവര്‍ സംസാരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉച്ചക്ക് രണ്ടിന് അരിപ്പാലം സെന്ററില്‍ നിന്നും താളമേളങ്ങളും വര്‍ണ കാവടികളും കലാരൂപങ്ങളുെട അണി നിരക്കുന്ന വര്‍ണശഭളമായ ഘേഷയാത്രയും ഉദ്ഘാടന സമ്മേളനന്തരം ഒപ്പന, തിരുവാതിര, മാര്‍ഗം കളി തുടങ്ങിയ കലാപരിപാടികളും തുടര്‍ന്ന് പ്രശസ്ത നാടന്‍ പാട്ട് സംഘം തമ്പാട്ടി അവതരിപ്പിക്കുന്ന ഫോക്ക് ബാന്‍ഡും ഉണ്ടായിരിക്കും.
1977 ലാണ് അവിഭക്ത പടിയൂര്‍ പഞ്ചായത്ത് വിഭജിച്ച് പടിയൂര്‍, പൂമംഗലം എന്നീ രണ്ടു പഞ്ചായത്തുകള്‍ രൂപീകരിച്ചത്. തുടര്‍ന്ന് 1982 വരെ പൂമംഗലം പഞ്ചായത്ത് ഓഫീസ് അരിപ്പാലത്തുള്ള വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു. 1979 ല്‍ സി.എ. ജോര്‍ജ്ജ് പ്രസിഡന്റായിരിക്കുമ്പോള്‍ നിലവിലുള്ള പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നിടത്ത് ഏഴ് സെന്റ് സ്ഥലം വാങ്ങി. 700 ചതുരശ്ര അടി വിസ്തീര്മമുള്ള കെട്ടിടം നിര്‍മ്മിക്കുകയും ഓഫീസ് പ്രവര്‍ത്തനം അതിലേക്ക് മാറ്റുകയും ചെയ്തു. പഞ്ചായത്തിനു ലഭിച്ച അവാര്‍ഡ് തുകകള്‍ ഉപയോഗിച്ച് നിലവിലുള്ള ഏഫീസില്‍ നിന്നും 400 മീറ്റര്‍ മാറി പുതിയ കെട്ടിടത്തിനായുള്ള സ്ഥലം വാങ്ങി. മന്ത്രി ഡോ. ആര്. ബിന്ദു പ്രാദേശിക ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്ന് ഘട്ടങ്ങളിലായി അനുവദിച്ച 1.49 കോടി രൂപ ഉപയോഗിച്ച് 5600 ചതുരശ്ര അടിയിലധികം വിസ്തീര്‍ണവും അത്യാധുനിക സംവിധാനങ്ങളും വിപുലമായ പാര്‍ക്കിംഗ് സൗകര്യമുള്ള പുതിയ ആസ്ഥാന മന്ദിരം നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു.