കാടുകയറിയ റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം: കോണ്‍ഗ്രസ്

മൂര്‍ക്കനാട് കാറളം റോഡിന്റെ ഇരുവശവും കാടു കയറിയ നിലയില്‍.
മൂര്‍ക്കനാട്: മൂര്‍ക്കനാട് ഒന്നാം വാര്‍ഡ് ഉള്‍പ്പെടുന്ന കാറളം റോഡും ഇറിഗേഷന്‍ ബണ്ട് റോഡും എട്ട് മീറ്ററില്‍ കൂടുതലുള്ള റോഡുകളാണ്. റോഡിന്റെ ഇരുവശത്തും പുല്ലും, കാടും വളര്‍ന്ന് ഇപ്പോള്‍ റോഡ് ചുരുങ്ങി മൂന്ന് മീറ്റര്‍ പോലും ഇല്ലാത്ത അവസ്ഥയിലാണ്. നിരവധി യാത്രകാരും വിദ്യാര്‍ഥികളും, വാഹനങ്ങളും, ബസുകളും ഉള്‍പ്പടെ കടന്നുപോകുന്ന റോഡുണിത്. ഇപ്പോള്‍ വാഹനങ്ങള്‍ വരുമ്പോള്‍ വഴിയാത്രികാര്ക്ക് ഒഴിഞ്ഞു നില്ക്കാന് പറ്റാത്ത അവസ്ഥയാണ്.
പാമ്പുശല്യവും, തെരുവുനായ ശല്യവും ഈ റോഡികളിലുണ്ട്. ഈ ദുരാവസ്ഥക്ക് ഉടന്‍ പരിഹാരം കാണണമെന്ന് മൂര്‍ക്കനാട് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി അവിശ്യപ്പെട്ടു. പ്രസിഡന്റ് റപ്പായി കോറോത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചിന്താ ധര്മ്മരാന്, മുന്‍ കൗണ്‍സിലര്‍ കെ.കെ. അബ്ദുള്ള കുട്ടി, കെ.എ. അബൂബക്കര്‍, കെ.ബി. ശ്രീധരന്, എ.സി. പോള്‍ എന്നിവര്‍ പ്രസംഗിച്ചു.