ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ടെക് ഫെസ്റ്റ് സംഘടിപ്പിച്ചു

സെന്റ് ജോസഫ്സ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടെക് ഫെസ്റ്റ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ഫ്ലവററ്റ്, ഡോ. സിസ്റ്റര്‍ അഞ്ജന, ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റ്യന്‍, എ.ജെ. ജ്യോതി എന്നിവര്‍ചേര്‍ന്ന് ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന ടെക് ഫെസ്റ്റ് സംഘടിപ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ഫ്ലവററ്റ്, ഡോ. സിസ്റ്റര്‍ അഞ്ജന, സെല്‍ഫ് ഫൈനാസിംഗ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റ്യന്‍, ഈ വര്‍ഷം സര്‍വീസില്‍നിന്ന് വിരമിക്കുന്ന എ.ജെ. ജ്യോതിയുംചേര്ന്ന് ഉദ്ഘാടനംചെയ്തു. കാലിക്കട്ട് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറായ ഡോ. പ്രദീപ്കുമാര്‍, അസോസിയേറ്റ് പ്രഫ. ഡോ. വി.എല്‍. ലജീഷ് എന്നിവര്‍ മുഖ്യാതിഥികളായി.