ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ മെഗാ തൊഴില്‍ മേള- പ്രയുക്തി നടത്തി

സെന്റ് ജോസഫ്സ് കോളജ് തൃശൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആന്‍ഡ് എംപ്ലോയബിലിറ്റി സെന്ററുമായി സഹകരിച്ചു നടത്തിയ മെഗാ തൊഴില്‍ മേള ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
605 ഉദ്യോഗാര്‍ഥികളില്‍ നിന്നും 211പേര് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുകയും 72 പേര് ജോലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് തൃശൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആന്‍ഡ് എംപ്ലോയബിലിറ്റി സെന്ററുമായി സഹകരിച്ചു മെഗാ തൊഴില്‍ മേള പ്രയുക്തി 2025 ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ആര്. അശോകന്, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബി വെള്ളാനിക്കാരന്‍, കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്ഫഌവററ്റ്, എംപ്ലോയ്മെന്റ് പ്ലേസ്മെന്റ് ഓഫീസര്‍ ടി.ജി. ബിജു, ഇരിങ്ങാലക്കുട എംപ്ലോയ്മെന്റ് ഓഫീസര്‍ കെ.എസ്. സനോജ്, എംപ്ലോയ്മെന്റ്റ് ഓഫീസര്‍ എം. ഷാജു ലോനപ്പന് എന്നിവര്‍ സംസാരിച്ചു. ഫൈനാന്‍സിങ്ങ്, ഓട്ടോ മൊബൈല്‍, ഹെല്‍ത്ത്, വിദ്യാഭ്യാസം, ഇന്‍ഷൂറന്‍സ്, മാര്‍ക്കറ്റിംഗ് എന്നീ മേഖലകളിലാണ് ഒഴിവുകള്‍ രേഖപെടുത്തിയിരുന്നത്. 605 ഉദ്യോഗാര്‍ഥികള്‍ തൊഴില്‍മേളയില്‍ പങ്കെടുത്തു. 211പേര് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുകയും 72 പേര് ജോലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.