പഴയ വാഹന രജിസ്ട്രേഷന് ഫീസ് കുത്തനെ ഉയര്‍ത്തിയ കേന്ദ്ര ഗവണ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടി പിന്‍വലിക്കുക- എഐടിയുസി

എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: ഇരുപത് വര്ഷത്തിനുമേല് പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് ഫീസ് കുത്തനെ വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മോട്ടോര്‍ വാഹന മേഖലയെയും തൊഴിലാളികളെയും ദ്രോഹകരമായി ബാധിക്കുന്നതാണെന്നും അത് ഉടന്‍ പിന്‍വലിക്കണമെന്നും പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി യൂണിയന് എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ സര്ക്കാരിനോടാവശ്യപെട്ടു.
ഓട്ടോറിക്ഷകള്‍ക്ക് 800 രൂപ ഈടാക്കിയിരുന്നത് 5000 രൂപയാക്കി ഉയര്‍ത്തിയും നാല് ചക്ര വാഹനങ്ങള്‍ക്ക് 800 രൂപയില്‍ നിന്ന് 10000 രൂപയും ആയാണ് നിരക്ക് വര്‍ധിച്ചിരിക്കുന്നത് ഈ മാസം 20 മുതല്‍ ഈ നിരക്ക് പ്രബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ സൂചിപ്പിച്ചത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ് മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, ബാബു ചിങ്ങാരത്ത്, മോഹനന് വലിയാട്ടില്‍, കെ.വി. രാമകൃഷ്ണന്, കെ.എസ്. പ്രസാദ്, ധനേഷ് എന്നിവര്‍ സംസാരിച്ചു. പുതിയ മണ്ഡലം ഭാരവാഹികളായി വര്‍ദ്ധനന്‍ പുളിക്കല്‍ (പ്രസിഡന്റ്), എന്‍.ഡി. ധനേഷ് (സെക്രട്ടറി), വി.ടി. ബിനോയ് (ട്രഷറര്‍) എന്നിവരുള്‍പ്പടെ 15 അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.