ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് ഭിന്നശേഷി സൗഹൃദമാക്കാന്‍ നിവേദനം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്.
കല്ലേറ്റുംകര: പ്രതിവര്‍ഷം 16 ലക്ഷത്തിലേറെ യാത്രക്കാര്‍ ആശ്രയിക്കുന്ന ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന് ഭിന്നശേഷി സൗഹൃദമാക്കണമെന്നാവശ്യം. കൂടല്‍മാണിക്യം ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ഭഗവതീക്ഷേത്രം, ചേരമാന്‍ ജുമാ മസ്ജിദ്, താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി, താഴെക്കാട് മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള തീര്‍ഥാടകരും വയോജനങ്ങള്‍, വിദ്യാര്‍ഥികള്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പടെ നൂറുകണക്കിന് യാത്രക്കാരുമാണ് ദിവസവും സ്റ്റേഷനെ ആശ്രയിക്കുന്നത്.
കൂടാതെ ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രമുഖ ദേശീയ തല പുനരധിവാസ കേന്ദ്രമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍) സ്റ്റേഷനില്‍നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ അകലെയാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിപ്മറിലേക്കെത്തുന്ന കുട്ടികള്‍, യുവാക്കള്‍, രോഗികള്‍ ഉള്‍പ്പടെ നൂറുകണക്കിന് ഭിന്നശേഷിക്കാരും വൈകല്യമുള്ളവരും ഈ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.
അവര്‍ക്ക് സ്റ്റേഷനിലേക്കുള്ള പ്രവേശനം പ്രധാന വെല്ലുവിളിയാണ്. ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ പൂര്‍ണമായും ഭിന്നശേഷി സൗഹൃദ സ്റ്റേഷനാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം. ശൗചാലയങ്ങള്‍, എസ്കലേറ്ററുകള്‍, ലിഫ്റ്റുകള്‍ തുടങ്ങിയവയും സ്ഥാപിക്കണം. ഇതുമായി ബന്ധപ്പെട്ട് വോയ്സ് ഓഫ് ഡിസേബിള്‍ഡ് തൃശൂര്‍ ജില്ലാ കമ്മിറ്റി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എന്നിവര്‍ക്ക് നിവേദനം നല്കി.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ