ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിലെ ബേസിക് സയന്‍സ് ആന്‍ഡ് ഹ്യൂമാനിറ്റീസ് വിഭാഗം; ഇന്റര്‍ സ്കൂള്‍ സയന്‍സ് ക്വിസ് വിജയികള്‍

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിൽ സംഘടിപ്പിച്ച ഇന്റര്‍ സ്കൂള്‍ സയന്‍സ് ക്വിസ് മത്സരത്തില്‍ വിജയികളായ ടീമുകള്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിലെ ബേസിക് സയന്‍സ് ആന്‍ഡ് ഹ്യൂമാനിറ്റീസ് വിഭാഗം തൃശൂര്‍ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഇന്റര്‍ സ്കൂള്‍ സയന്‍സ് ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന് സ്കൂളിലെ ടീം ഒന്നാംസ്ഥാനം നേടി. മത്സരത്തില്‍ രാജീവ് ജെ. നായരും അനന്ത് അജിത്തുംചേര്ന്ന ടീമാണ് ഒന്നാമതെത്തിയത്. രണ്ടാംസ്ഥാനം ഉണ്ണിമായ ജി. മേനോന്, ശിവ്ന സ്നോഷ് (ഭാവന്‍സ് വിദ്യാമന്ദിര്‍, ഇരിങ്ങാലക്കുട). മൂന്നാംസ്ഥാനം എന്‍.എ. ആദര്‍ശ്, എന്‍.എ. അശ്വിന് (ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍, ഇരിങ്ങാലക്കുട).