രൂപത കെസിവൈഎം-നിറവ് 2025 യുവജന കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

രൂപത കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന രൂപത കലോത്സവം നിറവ് 2025ന്റെ ലോഗോ പ്രകാശനം പ്രശസ്ത സിനിമാ താരം ധര്മജന് ബോള്‍ഗാട്ടിയും കലാഭവന്‍ ജിന്റോയും ചേര്‍ന്ന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: രൂപത കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന രൂപത കലോത്സവം നിറവ് 2025ന്റെ ലോഗോ പ്രകാശനം പ്രശസ്ത സിനിമാ താരം ധര്മജന് ബോള്‍ഗാട്ടിയും കലാഭവന്‍ ജിന്റോയും ചേര്‍ന്ന് നിര്‍വഹിച്ചു. കെസിവൈഎം ഇരി ങ്ങാ ലക്കുട രൂപത ചെയര്മാന് ഫ്ലെറ്റിന് ഫ്രാന്‍സിസ്, ഡയറക്ടര്‍ ഫാ. അജോ പുളിക്കന്‍, വൈസ് ചെയര്‍പേഴ്സണ്‍ ഡയാന ഡേവിസ്, ജനറല്‍ സെക്രട്ടറി ജോണ്‍ ബെന്നി, ട്രഷറര്‍ എ.ജെ. ജോമോന്, കലോത്സവം കണ്‍വീനര്‍ നിഖില്‍ ലിയോണ്‍സ്, സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം ഐറിന് റിജു എന്നിവര്‍ ലോഗോ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. ആനത്തടം കെസിവൈഎം യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ ആനത്തടം സെന്റ് ആന്‍സ് പബ്ലിക് സ്കൂളില്‍ വച്ച് ഒക്ടോബര്‍ അഞ്ചിന് രചന മത്സരങ്ങളും ഒക്ടോബര്‍ 19, 20 തീയതികളില്‍ കലാ മത്സരങ്ങളും നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.