എല്‍ബിഎസ്എം സ്കൂളില്‍ എന്‍എസ്എസ് ദിനാചരണം നടത്തി

അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ജീവിതോത്സവം വേളൂക്കര പഞ്ചായത്ത് മെമ്പര്‍ ലീന ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
അവിട്ടത്തൂര്‍: ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍എസ്എസ് ദിനം ആചരിച്ചു. എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ജീവിതോത്സവം വേളൂക്കര പഞ്ചായത്ത് മെമ്പര്‍ ലീന ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ എ. അജിത്ത്കുമാര്‍ വാര്യര്‍, എ.സി. സുരേഷ്, കെ.കെ. കൃഷ്ണന് നമ്പൂതിരി, സുമിത, സി. രാജലക്ഷ്മി, എസ്. സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.