ഭൂമി തരംമാറ്റത്തിന് ജീവനക്കാരെ അനുവദിക്കണം: കെആര്‍ഡിഎസ്എ

കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് മുകുന്ദപുരം താലൂക്ക് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി.വി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഭൂമി തരംമാറ്റത്തിന് താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ ജീവനക്കാരുടെ അധിക തസ്തികകള്‍ അനുവദിക്കണമെന്ന് കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് മുകുന്ദപുരം താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. തരംമാറ്റത്തിന് ജില്ലയില്‍ കളക്ട്രേറ്റ്, ആര്‍ഡിഒ ഓഫീസുകളില്‍ 31 ജീവനക്കാരെ അനുവദിച്ചെങ്കിലും താലൂക്ക് വില്ലേജ് ഓഫീസുകളില്‍ ഒരു തസ്തികയും അനുവദിച്ചില്ല. വോട്ടര്‍പട്ടിക തീവ്ര പരിഷ്കരണം(എസ്ഐആര്‍), ആധാര്‍ ഫീല്‍ഡ് വെരിഫിക്കേഷന്, കര്‍ഷക ഭൂവിവര പരിശോധന തുടങ്ങിയ പുതിയ ജോലികള്‍കൂടി നിശ്ചയിച്ച് നല്‍കിയതോടെ അടിസ്ഥാനജോലികള്പോലും വില്ലേജ് ഓഫീസുകളില്‍ ചെയ്തുതീര്‍ക്കാനാകാത്ത സ്ഥിതിയാണ്.
എല്ലാ വില്ലേജ് ഓഫീസുകളിലും ഒരു ക്ലാര്‍ക്കിന്റെ അധിക തസ്തിക അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കെആര്‍ഡിഎസ്എ സംസ്ഥാന കമ്മിറ്റി അംഗം ടി.വി. ഗോപകുമാര്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. താലൂക്ക് പ്രസിഡന്റ് എം.എ. സജി അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഇ.എ. ആശ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.സി. സവിത കണക്കും അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ പി.ജി. രജിത് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജി. പ്രസീത, എം.ജെ. ആന്റു, പി.ബി. മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.സി. സവിത – പ്രസിഡന്റ്, ജി. കണ്ണന് – സെക്രട്ടറി, സി.ബി. നീനു – ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. വനിതാ കമ്മിറ്റി ഭാരവാഹികളായി കെ.എസ്. ആഷിക – പ്രസിഡന്റ്, ശ്രീജ ശ്രീനിവാസന് – സെക്രട്ടറി എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടു.