കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധ മാര്‍ച്ചിന് ഇരിങ്ങാലക്കുടയില്‍ തുടക്കം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് തുടക്കം കുറിച്ച് ഇരിങ്ങാലക്കുടയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ഡെപ്യൂട്ടി ചെയര്മാന്മാരായ ഫ്രാന്‍സിസ് ജോര്‍ജ്ജ്, തോമസ് ഉണ്ണിയാടന്, സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്, മിനി മോഹന്‍ദാസ്, എം.പി. പോളി. സി.വി. കുരിയക്കോസ്, റോക്കി ആളൂക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കുന്നു.
ഇരിങ്ങാലക്കുട: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് തുടക്കം കുറിച്ച് ഇരിങ്ങാലക്കുടയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സ്വതന്ത്രവും നിക്ഷ്പക്ഷവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് പ്രക്രിയകളെ അട്ടിമറിക്കുന്നതിനും ഭരണഘടനാ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനും കേന്ദ്ര സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന സമീപനത്തിനെതിരെയും വിശ്വാസികളുടെ കണ്ണില്‍ പൊടിയിട്ട് വോട്ട് നേടുന്നതിന് ആഗോള അയ്യപ്പ സംഗമം പോലുള്ള കപട ഭക്തി പ്രകടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വികലനയത്തിനെതിരെയുമാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.
ഇരിങ്ങാലക്കുടയില്‍ നടന്ന മാര്‍ച്ച് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് പതാക കൈമാറിക്കൊണ്ട് അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എംപി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്, വൈസ് ചെയര്മാന് എം.പി.പോളി, ജില്ലാ പ്രസിഡന്റ് സി.വി. കുരിയാ ക്കോസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി മിനിമോഹന്‍ദാസ്, നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ഭാരവാഹികളായ ജോണ്സന് കാഞ്ഞിരത്തിങ്കല്‍, ജോയ് ഗോപുരാന്‍, സേതുമാധവന് പറയം വളപ്പില്‍, പി.ടി. ജോര്‍ജ്ജ്, സിജോയ് തോമസ്, ജോസ് ചെമ്പകശ്ശേരി, സതീശ് കാട്ടൂര്‍, മാഗി വിന്‍സെന്റ്, ഉണ്ണി വിയൂര്‍, ജോബി ആലപ്പാട്ട്, മണ്ഡലം പ്രസിഡന്റുമാരായ നൈജു ജോസഫ് ഊക്കന്‍, ഫിലിപ്പ് ഓളാട്ടുപുറം, അഷ്റഫ് പാലിയത്താഴത്ത്, എന്‍.ഡി. പോള്‍, എ.ഡി. ഫ്രാന്‍സിസ്, ജോണ്സന് കോക്കാട്ട്, അഡ്വ. ഷൈനി ജോജോ, വിനോദ് ചേലൂക്കാരന്‍, അനില്‍ ചന്ദ്രന് കുഞ്ഞിലിക്കാട്ടില്‍, ഫെനി എബിന്, എ.കെ. ജോസ്, എം.എസ്. ശ്രീധരന്, എബിന് വെള്ളാനിക്കാരന്‍, ടോം ജോസ്, ലിംസി ഡാര്വിന്, ലാസര്‍ കോച്ചേരി, ജോജോ മാടവന, ശിവരാമന് കൊല്ലം പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.