സെന്റ് ജോസഫ്സ് കോളജില്‍ എന്‍എസ്എസ് ദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ സംഘടിപ്പിച്ച എന്‍എസ്എസ് ദിനാഘോഷം വാര്‍ഡ് കാണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ എന്‍എസ്എസ് ദിനം വാര്‍ഡ് കാണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ഫ്ലവററ്റ് അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വീണ സാനി, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ലയണ്‍ മനോജ് ഐബന്, എന്‍എസ്എസ് വളണ്ടിയര്‍ എല്‍ബ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ വീണ സാനി, ഡോ. എന്‍. ഉര്‍സുല, അധ്യാപകരായ ഡി. മഞ്ജു, കെ.ഡി. ധന്യ എന്നിവര്‍ സംസാരിച്ചു.