സെന്റ് ജോസഫ്സ് കോളജില്‍ ഓടകുഴല്‍ കച്ചേരി നടന്നു

അന്തര്‍ദേശീയ സംഘടനയായ സ്പിക് മാകേയുടെ നേതൃത്വത്തില്‍ സെന്റ് ജോസഫ്സ് കോളജില്‍ നടന്ന ഓടകുഴല്‍ കച്ചേരിയില്‍ ഓടക്കുഴല്‍ വാദകന്‍ മൈസൂര്‍ ചന്ദന്‍കുമാര്‍ ഓടക്കുഴല്‍ വാദനം നടത്തുന്നു.
ഇരിങ്ങാലക്കുട: അന്തര്‍ദേശീയ സംഘടനയായ സ്പിക് മാകേയുടെ നേതൃത്വത്തില്‍ ഓടകുഴല്‍ കച്ചേരി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നടന്നു. ദേശീയതലത്തില്‍ ശ്രദ്ധേയനായ ഓടക്കുഴല്‍ വാദകന്‍ മൈസൂര്‍ ചന്ദന്‍കുമാര്‍ ഓടക്കുഴല്‍ വാദനം നടത്തി. കര്‍ണാടക സംഗീത രംഗത്തെ പ്രമുഖനായ പുല്ലാങ്കുഴല്‍ വാദകനാണ് മൈസൂര്‍ എ. ചന്ദന്‍ കുമാര്‍. പ്രശസ്ത വയലിന് വിദ്വാന് മൈസൂര്‍ ടി. ചൗഡയ്യയുടെ പിന്തലമുറക്കാരനാണ് അദ്ദേഹം. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ഫ്ലവററ്റ് കലാലയത്തിന്റെ ഉപഹാരം ചന്ദനു നല്കി. സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റിന് കലാകാരന്മാരെ പൊന്നാടയണിയിച്ച് ആദരിച്ചു.