കേരളവും പഞ്ചാബും ക്ഷീരമേഖലയില്‍ കൈകോര്‍ക്കും: മന്ത്രി ചിഞ്ചുറാണി

തൃശൂര്‍ ജില്ലാ ക്ഷീരസംഗമത്തിന്റെ ഉദ്ഘാടനം മന്ത്രി ചിഞ്ചുറാണി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ക്ഷീരോത്പാദനത്തില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന പഞ്ചാബും കേരളവും തമ്മില്‍ കൈകോര്‍ക്കുന്നതിന് പദ്ധതി ആവിഷ്കരിക്കുന്നതായി മന്ത്രി ചിഞ്ചുറാണി. തൃശൂര്‍ ജില്ലാ ക്ഷീരസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍നിന്ന് മുറ ഇനത്തില്‍പ്പെട്ട എരുമ വര്‍ഗത്തിന്റെ ഉന്ന ഗുണനിലവാരമുള്ള ബീജം പഞ്ചാബിലേക്ക് എത്തിക്കുന്നതിനും അവിടെനിന്ന് അവിടെ ലഭ്യമായ ഉത്പാദനശേഷി കൂടിയ പശു ഇനങ്ങളെ കേരളത്തില്‍ എത്തിക്കുന്നതിനും പദ്ധതിയിടുന്നുണ്ട്.
കാര്‍ഷിക ഉത്പന്നങ്ങള്‍ റെയില്‍മാര്‍ഗം ഇങ്ങോട്ട് എത്തിക്കുന്നതുപോലെ കാലിത്തീറ്റയ്ക്ക് ആവശ്യമായ വസ്തുക്കളും റെയില്‍മാര്‍ഗം കേരളത്തിലേക്ക് എത്തിക്കുന്നതിന് സൗകര്യം ഒരുക്കിത്തരണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ എല്ലാ ജില്ലകളിലും കിടാരി പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് കേന്ദ്രസഹായത്തോടുകൂടി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായും അതിനായി ഏകദേശം മൂന്നുകോടി രൂപ ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് അധ്യക്ഷത വഹിച്ചു. ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജിതേന്ദ്രകുമാര്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന് ചെയര്‍പേഴ്സണ്‍ സി.എന്‍. വത്സലന്‍പിള്ള, കേരള ഫീഡ്സ് ചെയര്‍പേഴ്സണ്‍ കെ. ശ്രീകുമാര്‍, കെസിഎംഎംഎഫ് ഭരണസമിതി അംഗങ്ങളായ ടി.എന്‍. സത്യന്, താര ഉണ്ണികൃഷ്ണന് എന്നിവര്‍ സസാരിച്ചു.