മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ റോവര്‍ സ്കൗട്ട്സ് ആന്‍ഡ് റേഞ്ചേഴ്സ് ക്യാമ്പ്

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ റോവര്‍ സ്കൗട്ട്സ് ആന്‍ഡ് റേഞ്ചേഴ്സ് ക്യാമ്പ് സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ റോവര്‍ സ്കൗട്ട്സ് ആന്‍ഡ് റെയിഞ്ചര്‍ യൂണിറ്റിന്റെ ക്യാമ്പ് മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തി. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്, പിടിഎ പ്രസിഡന്റ് ഷീജ സന്തോഷ്, റോവേഴ്സ് സ്കൗട്ട് ആയ മാസ്റ്റര്‍ ഫിലിപ്പ് വിന്‍സെന്റ്, റോവര്‍ സ്കൗട്ട് ലീഡര്‍ ദിവ്യ ഡേവിസ്, റെയ്ഞ്ചര്‍ ലീഡര്‍ രമദേവി, എം. ജിജി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.