ഭരണഘടനയില്‍ സമ്പൂര്‍ണ സാക്ഷരത വെള്ളാങ്കല്ലൂര്‍ ബ്ലോക്കിന് അഭിമാന നേട്ടം

വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂര്‍ണ ഭരഘടന സാക്ഷരത ബ്ലോക്ക് ആയി പ്രഖ്യാപിച്ച ചടങ്ങില്‍ കല്ലങ്കുന്ന് പട്ടികവര്‍ഗ ഉന്നതിയിലെ നിവാസികള്‍ക്ക് ഭൂമിയുടെ കൈവശാവകാശ രേഖ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് കൈമാറുന്നു.
നടവരമ്പ്: ഭരണഘടനയുടെ ഉള്ളടക്കം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി ഡോ.ആര്. ബിന്ദു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ ഭരണഘടന സാക്ഷരത പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ ജനങ്ങള്‍ക്കും തുല്യ പരിഗണന ലഭിക്കുന്നതിന് ഭരണഘടനാ മൂല്യങ്ങള്‍ ശോഷണം കൂടാതെ സംരക്ഷിച്ചു പോകേണ്ടത് അത്യാവശ്യമാണ്. ആ കടമയാണ് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയത് എന്നും മന്ത്രി പറഞ്ഞു ഭരണഘടനയെ കുറിച്ച് അറിവ് പകരുന്നതിന് 2022 മുതല്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷം വിവിധ പരിപാടികളാണ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ചത്.
ഇതിനായി തുടര്‍ച്ചയായ ചര്‍ച്ചകള്‍, സെമിനാറുകള്‍, ഭരണഘടനാ വിജ്ഞാന സദസ്സുകള്‍, ക്വിസ് മത്സരങ്ങള്‍, കലാപരിപാടികള്‍, പദയാത്രകള്‍, ഗൃഹസന്ദര്ശനങ്ങള് തുടങ്ങിയവ നടത്തി. ബ്ലോക്ക് അതിര്‍ത്തിയിലെ അഞ്ചു പഞ്ചായത്തുകളിലെ വീടുകളില്‍ വിവിധ കോളജുകളിലെയും സ്കൂളുകളുടെയും എന്‍എസ്എസ് വളണ്ടിയര്‍മാര്‍, വായനശാല പ്രവര്‍ത്തകര്‍, കുടുംബശ്രീ, ഹരിതകര്‍മ സേന പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ ലഭിക്കുക ലേഖകള്‍ എത്തിച്ചു. നൂറില്‍പരം പൊതു ഇടങ്ങളില്‍ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്തുള്ള ഭരണഘടന ചുവരുകള്‍ സ്ഥാപിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു കല്ലങ്കുന്ന് പട്ടികവര്‍ഗ ഉന്നതിയിലെ നിവാസികള്‍ക്ക് ഭൂമിയുടെ കൈവശാവകാശ രേഖ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് കൈമാറി. വജ്ര ജൂബിലി കലാകാരന്മാരുടെ ചെണ്ട അരങ്ങേറ്റത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് നിര്‍വഹിച്ചു. 13 ഓളം കലാകാരന്മാര് അരങ്ങേറ്റം നടത്തി. 50 ഓളം കലാകാരന്മാര് അമ്പതോളം കലാകാരന്മാര് മേളത്തില്‍ അണിനിരന്നു. കവി പി.എന്‍. ഗോപീകൃഷ്ണന് പ്രഭാഷണം നടത്തി. കില സിഎച്ച്ആര്‍ഡി കൊട്ടാരക്കര ഡയറക്ടര്‍ വി. സുധീശന്‍ കാമ്പയിന് വിശദീകരിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയലക്ഷ്മി വിനയചന്ദ്രന് നന്ദിയും പറഞ്ഞു.