ജീവിതോത്സവം 2025 ക്ലസ്റ്റര്‍ തല ഉദ്ഘാടനം മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജീവിതോത്സവം 2025 ക്ലസ്റ്റര്‍തല ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിക്കുന്നു.
മൂര്‍ക്കനാട്: മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നാഷണല്‍ സര്‍വീസ് സ്കീം ജീവിതോത്സവം ക്ലസ്റ്റര്‍തല ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ നസീമ കുഞ്ഞുമോന് അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്, എന്‍എസ്എസ് ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ കണ്‍വീനര്‍ പി.പി. സന്ധ്യ, പിടിഎ പ്രസിഡന്റ് ഷീജ സന്തോഷ്, മാനേജ്മെന്റ് ട്രസ്റ്റി പോളി അടിയാട്ടിപറമ്പില്‍, പ്രോഗ്രാം ഓഫീസര്‍ ജയിംസ് ജോണ്‍ പേങ്ങിപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.