ഡോ. ബി.ആര്. അംബേദ്ക്കര്‍ സ്മാരകഹാള്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു

ഡോ. ബി.ആര്. അംബേദ്ക്കര്‍ സ്മാരകഹാള്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എംഎല്‍എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 90 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഡോ. ബി.ആര്. അംബേദ്ക്കര്‍ സ്മാരകഹാള്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. വേളൂക്കര പഞ്ചായത്ത് പറക്കാട്ടുക്കുന്ന് എസ്സി നഗറിലാണ് ഡോ. ബി.ആര്. അംബേദ്ക്കര്‍ സ്മാരകഹാള്‍ ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ച് മന്ത്രി നാടിന് സമര്‍പ്പിച്ചത്. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.കെ. ഡേവിസ് മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. വേളൂക്കര പഞ്ചായത്തംഗവും സംഘാടക സമിതി ചെയര്‍പേഴ്സണുമായ രഞ്ജിത ഉണ്ണികൃഷ്ണന്, വേളൂക്കര പഞ്ചായത്ത് സെക്രട്ടറി പി.ബി. പുഷ്പലത, വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യൂസഫ് കൊടകരപറമ്പില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഉണ്ണികൃഷ്ണന്, പഞ്ചായത്തംഗങ്ങളായ പി.ജെ. സതീഷ്, ബിബിന്‍ തുടിയത്ത്, സി.ആര്. ശ്യാംരാജ്, ഷീബ നാരായണന് തുടങ്ങിയവര്‍ സംസാരിച്ചു.