സെന്റ് ജോസഫ്സ് കോളജ് മലയാള സമാജം തുടി മലയാളവേദിയുടെ ഉദ്ഘാടനം നടന്നു

സെന്റ് ജോസഫ്സ് കോളജ് മലയാളസമാജം തുടി മലയാളവേദിയുടെ പ്രവര്‍ത്തനോദ്ഘാടനം ഐ.ഡി. രഞ്ജിത് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് മലയാളസമാജം തുടി മലയാളവേദിയുടെ 2025- 26 അധ്യയന വര്‍ഷത്തിലെ പ്രവര്‍ത്തനോദ്ഘാടനം ചലച്ചിത്ര സഹസംവിധായകന് ഐ.ഡി. രഞ്ജിത് നിര്‍വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ഫ്ലവററ്റ് അധ്യക്ഷതവഹിച്ചു. മലയാളംവിഭാഗം അധ്യക്ഷ ഡോ. കെ.എ. ജെന്‍സി, ഓഫീസ് സൂപ്രണ്ട് എ.ജെ. ജ്യോതി, തുടി മലയാളവേദി പ്രസിഡന്റ് അരുണിമ എന്നിവര്‍ സംസാരിച്ചു. ഒന്നാംവര്‍ഷ പിജി വിദ്യാര്‍ഥിനികളായ സി.ജെ. ആദ്യലക്ഷ്മിയെ പ്രസിഡന്റായും ഒ.ടി. സൂര്യ കൃഷ്ണയെ സെക്രട്ടറിയായും പി.വി. കൃഷ്ണപ്രിയയെ ഖജാന്‍ജിയായും തെരഞ്ഞെടുത്തു.