തുറവന്കാട് സ്കൂളില് മുരിയാട് പഞ്ചായത്ത് തല ചരിത്രാന്വേഷണ പ്രോജക്ട് അവതരണം നടത്തി

സമേതം ജില്ലാ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി മുരിയാട് പഞ്ചായത്തിന്റെ ചരിത്രാന്വേഷണ യാത്രകള് പ്രോജക്ട് അവതരണം തുറവന്കാട് ഊക്കന് മെമ്മോറിയല് സ്കൂളില് വച്ച് മുരിയാട് പഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് ഉദ്ഘാടനം ചെയ്യുന്നു.
തുറവന്കാട്: തുറവന്കാട് ഊക്കന് മെമ്മോറിയല് സ്കൂളില് സമേതം ജില്ലാ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് തല ചരിത്ര അന്വേഷണ യാത്രകളുടെ പ്രോജക്ട് അവതരണം പഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് ഉദ്ഘാടനം നിര്വഹിച്ചു. ഇടവക വികാരി ഫാ. അജോ പുളിക്കന്, പഞ്ചായത്തംഗങ്ങളായ റോസ്മി ജയേഷ്, തോമസ് തൊകലത്ത്, പ്രധാനധ്യാപിക സിസ്റ്റര് ജെര്മ്മയിന്, പിടിഎ പ്രസിഡന്റ് ലിജോ മൂഞ്ഞേലി, ജോസ് ചുങ്കത്ത്, സിസ്റ്റര് നിമിഷ, സിസ്റ്റര് ഷീന്, ഷെറിംഗ് ചാക്കോ, സിസ്റ്റര് ഫെമി എന്നിവര് സംസാരിച്ചു. സമാപന സമ്മേളനത്തില് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി സമ്മാനദാനം നിര്വഹിച്ചു.