ഇന്ത്യന്‍ നാഷണല്‍ ഇരിങ്ങാലക്കുട മണ്ഡലം നേതൃത്വ ക്യാമ്പ് നടത്തി

ഇന്ത്യന്‍ നാഷണല്‍ ഇരിങ്ങാലക്കുട മണ്ഡലം നേതൃത്വ ക്യാമ്പ് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം നേതൃത്വ ക്യാമ്പ് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എന്‍.എസ്. നൗഷാദ് ക്ലാസ് നയിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ലി, കൗണ്‍സിലര്‍ ബിജു പോള്‍ അക്കരക്കാരന്‍, ബ്ലോക്ക് ഭാരവാഹികളായ ജോസഫ് ചാക്കോ, അസറുദ്ദീന് കളക്കാട്, വിജയന് ഇളയടത്ത്, അഡ്വ. വി.സി. വര്‍ഗീസ്, പ്രവീണ്‍സ് ഞാറ്റുവേറ്റി യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് ഫെസ്റ്റിന് ഔസേപ്പ്, മണ്ഡലം സെക്രട്ടറി സനല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.