കുഴിക്കാട്ടുശ്ശേരിയില്‍ നാടകസംഘത്തെ അക്രമിച്ച് മൂന്നംഗസംഘത്തിലെ രണ്ടാം പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: കുഴിക്കാട്ടുശ്ശേരിയില്‍ നാടക സംഘത്തെ അക്രമിക്കുകയും നടന് സുനില്‍ സുഖദയുടെ കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്ത കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍. കുഴിക്കാട്ടുശ്ശേരി കൊളത്തപ്പിള്ളി വീട്ടില്‍ രജീഷ് (33) നെയാണ് ആളൂര്‍ സിഐ എം.ബി
.
സുബിന്, എസ്ഐ കെ.എസ.് സുബിന്ത് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലിന് കുഴിക്കാട്ടുശ്ശേരി കമ്യൂണിറ്റി ഹാളില്‍ നാടക റിഹേഴ്സല്‍ കഴിഞ്ഞ് കാറില്‍ നാടകം അരങ്ങേറുന്ന അഷ്ടമച്ചിറ സ്കൂളിലേക്ക് പോവുകയായിരുന്ന സംഘത്തെയാണ് മൂന്നംഗ സംഘം അക്രമിച്ചത്. തൃശൂര്‍ എന്‍ക്ലേവ് തീയേറ്റര്‍ കളക്ടീവ് ജില്ലാ വൈസ് പ്രസിഡന്റും നാടക കലാകാരനുമായ കോടന്നൂര്‍ ചക്കാലപറമ്പില്‍ സഞ്ചു മാധവ് (55), നാടക നടി കോട്ടയം നെടുങ്ങാട് അനില്‍ സദനത്തില്‍ ബിന്ദു തങ്കം കല്യാണി (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ജനുവരി 22 ന് അഷ്ടമിച്ചിറയില്‍ അരങ്ങേറുന്ന നിലവിളികള്‍ എന്ന നാടകത്തിന്റെ കുഴിക്കാട്ടുശ്ശേരി
വരദനാട് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന റിഹേഴ്സല്‍ ക്യാമ്പില്‍ നിന്ന് നടന് സുനില്‍ സുഖദയുടെ കാറില്‍ നാടകം അരങ്ങേറുന്ന അഷ്ടമച്ചിറ ഗാന്ധി സ്മാരക സ്കൂളിലേക്ക് പോകാന്‍ സഞ്ചു മാധവന്, നാടകത്തിന്റെ സംവിധായകന് പുത്തന്‍ചിറ പോഴേക്കാട്ടില് പ്രതാപന് (47), തൃശൂര്‍ അഞ്ചേരി വെട്ടിയാട്ടില്‍ സുജിത്ത് (35) എന്നിവര്‍ കാറില്‍ പോകുമ്പോള്‍, വണ്ടി തട്ടിയെന്ന് പറഞ്ഞ് മൂന്ന് പേര് ഇവരെ അക്രമിക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ കലാകാരി ബിന്ദുവിന്റെ തലയ്ക്ക് അടിക്കുകയും കാറിന്റെ ഗ്ലാസ്സ് കരിങ്കല്ല് കൊണ്ട് തകര്‍ക്കുകയും ചെയ്തിരുന്നു. നടന് സുനില്‍ സുഖദ ഇതേ സമയം റിഹേഴ്സല്‍ ക്യാമ്പില്‍ വിശ്രമിക്കുകയായിരുന്നു. മറ്റു പ്രതികള്‍ക്കായി ആളൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്