ജനസഭകളുമായി എന്‍ഡിഎ പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക്

ഇരിങ്ങാലക്കുട: വിവിധ പഞ്ചായത്തുകളില്‍ ജനസഭകള്‍ നടത്തികൊണ്ട് ജേക്കബ് തോമസ് മൂന്നാം പ്രചാരണം ആരംഭിച്ചു. വേളൂക്കര, മുരിയാട്, കാട്ടൂര്‍, കാറളം മേഖലകളിലായി 16 ജനസഭകളിലായി ജേക്കബ് തോമസ് പങ്കെടുത്തു. കഴിഞ്ഞ ദിവസം വേളൂക്കര പഞ്ചായത്തിലെ കടുപ്പശേരി, നടവരമ്പ് കോളനികളില്‍ വോട്ടഭ്യര്‍ഥിച്ചു. കാട്ടൂര്‍, കാറളം മേഖലകളിലായി നടന്ന ജനസഭകളില്‍ കൃപേഷ് ചെമ്മണ്ട, ഷൈജു കുറ്റിക്കാട്ട്, കെ.സി. വേണു, ഉണ്ണികൃഷണന് പാറയില്‍, ജോസഫ് പടമാടന്, ഷാജൂട്ടന്‍, വിജീഷ്, രതീഷ് കുമാറത്ത്, സുനില്‍ കുമാര്‍, സണ്ണി കവലക്കാട്ട്, എ. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.

