സുഭിക്ഷ കേരളം പദ്ധതി: ഹൈബ്രീഡ് പയർ വിത്ത് ഇറക്കി

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സിപിഐ മുരിയാട് ലോക്കൽ കമ്മിറ്റിയിലെ എടയാറ്റു മുറി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 25 സെന്റ് തരിശു ഭൂമിയിൽ ഹൈബ്രീഡ് പയർ വിത്ത് ഇറക്കി കൊണ്ടു ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ എ.എം. ജോൺസൻ അധ്യക്ഷത വഹിച്ചു. മുരിയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എം. മോഹനൻ, വാർഡ് അംഗം ടി.വി. വത്സൻ, മുരിയാട് എസ്സിബി ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.കെ. രാംദാസ്, എ.സി. ചന്ദ്രൻ എന്നിവർ സന്നിഹിതരായി.