വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം 12 മുതല്‍ 19 വരെ ഓണ്‍ലൈനില്‍
കോവിഡ് പടരുന്ന സാഹചര്യത്തില്‍ ഈ മാസം 12 മുതല്‍ 19 വരെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഒമ്പതാമത് വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. ‘ആരോഗ്യ സംരക്ഷണത്തിനായി പ്രകൃതി പ്രതിരോധം’ എന്ന ആശയമാണ് ഒമ്പതാമത് ഞാറ്റുവേല മഹോത്സവം മുന്നോട്ട് വെക്കുന്ന ആശയം. ഈ മാസം 12 നു കാലത്ത് 10:30 നു കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഓണ്‍ലൈന്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. പ്രഫ. കെ.യു. അരുണന് എംഎല്‍എ അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു മുഖ്യാഥിതിയായിരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും ഓണ്‍ലൈനായി ഉണ്ടാകും.
ജൂലൈ 13 : രാവിലെ 10.30 ന് ‘ഇമ്മ്യൂണോ ബൂസ്റ്റ് ക്രോപ്സ്’ (രോഗപ്രതിരോധത്തിന് സുഗന്ധവിളകള്‍) എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാറും ഫേസ്ബുക്ക് ലൈവും ഉണ്ടായിരിക്കും. കേരള കാര്‍ഷിക സര്‍വകലാശാല പ്രഫ. ഡോ. ജലജ എസ്. മേനോന് വെബിനാര്‍ നയിക്കും. ഓണ്‍ലൈനില്‍ സുഗന്ധവിളകളുടെ വില്പനയും നടക്കും.
ജൂലൈ 14 : ‘കോവിഡ് കാലത്തെ കൃഷി’ എന്ന വിഷയത്തില്‍ ഇരിങ്ങാലക്കുട കൃഷി അസ്സി .ഡയറക്ടര്‍ എ .മുരളീധരന് വെബിനാര്‍ നയിക്കും. പച്ചക്കറി തൈകള്‍, വിത്തുകള്‍, വളങ്ങള്‍, ഗ്രോബാഗ് തുടങ്ങിയവയുടെ ഓണ്‍ലൈന്‍ വില്പനയും ഉണ്ടായിരിക്കും.
ജൂലൈ 15 : ‘കോവിഡ് ടൂള്‍സ്’ എന്ന വെബിനാറിന് ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജ് നേതൃത്വം കൊടുക്കും .കോവിഡ് പ്രതിരോധത്തിനായുള്ള നൂതന ഉപകരണങ്ങളുടെ പ്രദര്‍ശനവും വില്പനയും ഉണ്ടായിരിക്കും.
ജൂലൈ 16 : ‘പഴവര്‍ഗങ്ങള്‍ ആരോഗ്യസംരക്ഷണത്തിന് ‘ എന്ന വിഷയത്തില്‍ റിട്ട .കൃഷി ഓഫീസര്‍ എന്‍ .തങ്കരാജ് ക്ലാസ്സ് നയിക്കും .ഫലവൃക്ഷ തൈകളുടെ ഓണ്‍ലൈന്‍ പ്രദര്‍ശനവും വില്പനയും ഉണ്ടായിക്കും .
ജൂലൈ 17 : ‘ഊര്‍ജ്ജ സംരക്ഷണം സാമൂഹികാരോഗ്യത്തിന് ‘ എന്ന വിഷയത്തില്‍ അനെര്‍ട്ടിലെ ഡോ.അജിത് ഗോപി നയിക്കുന്ന വെബിനാര്‍ ഉണ്ടായിരിക്കും .
ജൂലൈ 18 :‘ഔഷധസസ്യങ്ങള്‍ ഒറ്റമൂലികള്‍ രോഗപ്രതിരോധം ‘ രായിരത്ത് ഡയറക്ടര്‍ സുധാകരന് വെബിനാര്‍ നയിക്കും. ഔഷധ സസ്യങ്ങളുടെ ഓണ്‍ലൈന്‍ ഓണ്‍ലൈന്‍ വില്പന ഉണ്ടായിരിക്കും.
ജൂലൈ 19 :‘ആയുര്‍വേദം ആരോഗ്യസംരക്ഷണത്തിന് ‘ എന്ന വിഷയത്തില്‍ വെബിനാര്‍ ഉണ്ടായിരിക്കും.
എല്ലാ ദിവസവും വൈകീട്ട് ഏഴു മുതല്‍ വിവിധ കള്‍ച്ചറല്‍ പരിപാടികളും ഉണ്ടായിരിക്കും.