മുകുന്ദപുരം സർക്കിൾ സഹകരണയൂണിയന്റെ കൃഷികുലം പദ്ധതി തുടക്കമായി
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ കീഴിലുള്ള വിവിധ സംഘങ്ങളെയും സഹകാരികളെയും ജീവനക്കാരെയും കാർഷിക സംസ്കൃതിയുടെ ഭാഗമാക്കുന്നതിനായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ആവിഷ്കരിച്ച കൃഷികുലം പദ്ധതി ചാലക്കുടി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ചാലക്കുടി എംഎൽഎ ബി.ഡി. ദേവസി ചാലക്കുടി അസിസ്റ്റന്റ് രജിസ്ട്രാർ സി. സുരേഷിനു പച്ചക്കറി തൈകൾ നല്കികൊണ്ടു ഉദ്ഘാടനം നിർവഹിച്ചു. മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജോ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ജയന്തി പ്രവീൺ കുമാർ, വൈസ് ചെയർപേഴ്സൺ വിൻസെന്റ് പാണാട്ടുപറമ്പൻ, കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റ് അംഗം യൂജിൻ മൊറേലി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതിയംഗം വി.ഒ. ഷാജു, ലളിത ചന്ദ്രശേഖരൻ, എം.വി. ഗംഗാധരൻ, കെ.സി. ജെയിംസ്, രവി കൂനംപറമ്പിൽ, സഹകരണസംഘം അസിസ്റ്റന്റ് ഡയറക്ടർ കെ.ഒ. ഡേവിസ്, മുകുന്ദപുരം സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ എം.സി. അജിത്, മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗം പി.സി. ശശി എന്നിവർ പ്രസംഗിച്ചു.