പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ ആയോധനകലാ പരിശീലകന് അറസ്റ്റില്‍
ആളൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ അയോധനകലാപരിശീലകന് അറസ്റ്റില്‍. പോട്ട പാലേക്കുടി വീട്ടില്‍ ജേക്കബിനെ(ബെന്നി,63) അറസ്റ്റ് ചെയ്തു. റൂറല്‍ എസ്പി നവനീത് ശര്‍മയുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തില്‍ ആളൂര്‍ ഇന്‍സ്പെക്ടര്‍ കെ.എം. ബിനീഷും ക്രൈം സ്ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
വര്‍ഷങ്ങളായി കരാട്ടൈ പരിശീലിപ്പിക്കുന്നയാളാണ് ജേക്കബ്. പല സ്ഥാപനങ്ങളിലും ഇയാള്‍ ആയോധനകലാപരിശീലനം നല്‍കുന്നുണ്ട്. പരിശീലനത്തിനിടെ ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായാണ് പരാതി. മറ്റൊരു പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ ചാലക്കുടി സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്. പോലീസ് കഴിഞ്ഞദിവസം വേഷംമാറി ഇയാളുടെ പരിശീലനസ്ഥലത്തെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
ആളൂര്‍ എസ്ഐ കെ.എസ്. സുബിന്ദ്, എഎസ്ഐ മിനിമോള്‍, സീനിയര്‍ സിപിഒ ഇ.എസ്. ജീവന്, അനില്‍കുമാര്‍, സിപിഒ കെ.എസ്. ഉമേഷ്, ഹരികൃഷ്ണന് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു.