കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വേളൂക്കര പഞ്ചായത്തില്‍ പ്രതിരോധം ഊര്‍ജിതം
കൊറ്റനെല്ലൂര്‍: കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വേളൂക്കര പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും അതിനിയന്ത്രിതമേഖലയായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്ട്രോള് സെല്‍ തുടങ്ങിയതായി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് പറഞ്ഞു. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനു യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ സുമിത്തിനെ ചുമതലപ്പെടുത്തി. മുകുന്ദപുരം പബ്ലിക് സ്കൂളില്‍ 50 പേരെ താമസിപ്പിക്കാവുന്ന ഡൊമിസിലിയറി കെയര്‍ സെന്റര്‍ തുടങ്ങി. ആറുപേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്.