സുഭിക്ഷ കേരളം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വെള്ളാങ്കല്ലൂർ പഞ്ചായത്ത് കൃഷിഭവൻ തരിശ് കിഴങ്ങുകൃഷി (വനിത), തരിശ് പച്ചക്കറി കൃഷി, തരിശ് വാഴകൃഷി, തരിശ് നെൽകൃഷി എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 15 നുള്ളിൽ കൃഷിഭവനിൽ നല്കണം. അപേക്ഷയോടൊപ്പം തനത് വർഷത്തെ നികുതി രശീതിന്റെ കോപ്പി, ബാങ്ക് അക്കൗണ്ട് കോപ്പി, ആധാർ കാർഡിന്റെ കോപ്പി എന്നിവ നല്കണം.